Breaking News

Trending right now:
Description
 
Oct 10, 2017

അബ്രാഹ്മണ പൂജാരി: കമല്‍ഹാസന്റെ അഭിനന്ദനം

image ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ രംഗത്ത്‌. തീരുമാനം ധീരമാണ്‌. കേരള മുഖ്യമന്ത്രിക്ക്‌ എന്റെ സല്യൂട്ട്‌. ദ്രാവിഡ ആശയത്തിന്റെ ആചാര്യന്‍ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ സ്വപ്‌നം കേരളം സാക്ഷാത്‌കരിച്ചുവെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ പട്ടികജാതിക്കാരന്‍ തൃശൂര്‍ കൊരട്ടി നാലുകെട്ടില്‍ പുലികുന്നത്ത്‌ യദുകൃഷ്‌ണനു (22) ഭക്തര്‍ തിങ്കളാഴ്‌ച വന്‍ വരവേല്‍പ്പ്‌ നല്‍കി. തിരുവല്ല വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തിലെ പുതിയ പൂജാരിയാണ്‌ യദുകൃഷ്‌ണന്‍. വെടിക്കെട്ടോടെയാണ്‌ നാട്ടുകാര്‍ പുതിയ ശാന്തിയെ സ്വീകരിച്ചത്‌.