Breaking News

Trending right now:
Description
 
Oct 10, 2017

ജയിഷെ കമാന്‍ഡര്‍ ഉമര്‍ ഖാലിദ്‌ ഉള്‍പ്പെടെ നാലു ഭീകരരെ വധിച്ചു

image ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്‌ കമാന്‍ഡറും പാക്ക്‌ പൗരനുമായ ഉമര്‍ ഖാലിദിനെ വടക്കന്‍ കാഷ്‌മീരിലെ ലഡൂരയില്‍ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ ഏഴുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന്‌ ഹിസ്‌ബുള്‍ ഭീകരരെയും സുരക്ഷാസേന വധിച്ചു. ഹന്ദ്വാരയില്‍ പൊലീസ്‌ ഓഫിസറെയും മകനെയും ആക്രമിച്ചതുള്‍പ്പെടെ മൂന്നുവര്‍ഷങ്ങളിലായി ഈ മേഖലയില്‍ നടന്ന ഭീകരാക്രമങ്ങളുടെയും പിന്നില്‍ ഇയാളായിരുന്നുവെന്നു ജമ്മു കാഷ്‌മിര്‍ ഡിജിപി എസ്‌പി വൈദ്‌ വ്യക്തമാക്കി. ഈമാസം ആദ്യം ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്‌എഫ്‌ ക്യാംപിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചതും ഉമര്‍ ഖാലിദാണ്‌. ലദൂരയിലും സമീപപ്രദേശങ്ങളിലുമായി നിരവധി യുവാക്കളെയും കൗമാരക്കാരെയും ഖാലിദ്‌ ഭീകരസംഘടനയിലേക്കു ചേര്‍ത്തിരുന്നു. സുരക്ഷാ സൈനികര്‍ക്കെതിരെയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. കൊടും ഭീകരനായ ഉമര്‍ ഖാലിദിനെ വധിക്കാനായത്‌ സൈന്യത്തിനു നേട്ടമായി.