Oct 10, 2017
ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിന് ക്രൂര മര്‍ദനം
മോഷ്ടാവെന്ന് ആരോപിച്ച് നൈജീരിയന്‍ യുവാവിനെ ഡല്‍ഹി മാളവ്യനഗര്‍
മേഖലയില്‍ പോസ്റ്റില്കെട്ടിയിട്ടു ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം വൈറലായി. മര്‍ദനത്തിന് ഇരയായ
അഹമ്മദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി.
സെപ്റ്റംബര്‍ 24നു മോഷണക്കുറ്റത്തിനാണ് അറസ്റ്റു ചെയ്തത്. മാളവ്യനഗര്‍
സ്വദേശി കൃഷ്ണകുമാറിന്റെ വീട്ടില്‍നിന്നു പിടികൂടി
മണിക്കൂറുകള്‍ക്കകമാണ് നാട്ടുകാര്‍ പൊലീസിനു കൈമാറിയത്. മര്‍ദനമേറ്റ്
ഇതിനകം ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
വീടിന്റെ പടികളില്‍നിന്നു വീണാണ് ഇയാള്‍ക്ക് പരുക്കേറ്റതെന്നാണ്
പൊലീസിനെ നാട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ചകഴിഞ്ഞ് മര്‍ദന
ദൃശ്യങ്ങള്‍ പുറത്തുവരുകയും ചെയ്തു. റോഡിലെ വിളക്കുകാലില്‍
കെട്ടിയിട്ടായിരുന്നു മര്‍ദനം. ആള്‍കൂട്ടം വലിയ വടി ഉപയോഗിച്ച്
മര്‍ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും ഉള്‍പ്പെടെ
ശരീരത്തിന്റെ എല്ലാഭാഗത്തും മര്‍ദനമേറ്റു. മര്‍ദിക്കുന്നതിനെ തന്നെ
വെറുതെവിടണമെന്നു യുവാവ് ആള്‍ക്കൂട്ടത്തോടെ കെഞ്ചുന്നതു
ദൃശ്യങ്ങളിലുണ്ട്.