Breaking News

Trending right now:
Description
 
Oct 10, 2017

ഗോരഖ്‌പൂരില്‍ ഒരുദിവസം മരിച്ചത്‌ 16 കുട്ടികള്‍

image യുപിയിലെ ഗോരഖ്‌പൂര്‍ ബാബാ രാഘവ്‌ദാസ്‌ (ബിആര്‍ഡി) മെഡിക്കല്‍കോളജില്‍ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു. ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടു പഠിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേരളത്തില്‍വന്നു പ്രസ്‌താവിച്ച്‌ അഞ്ചു ദിവസത്തിനുള്ളിലാണ്‌ യുപിയില്‍ വീണ്ടും കുട്ടികളുടെ മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്‌. നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന പത്തു കുട്ടികളും കുട്ടികളുടെ ഐസിയുവിലായിരുന്ന ആറു പേരുമാണ്‌ മരിച്ചത്‌. ഓക്‌സിജന്റെ അഭാവമോ ചികിത്സാപ്പിഴവോ അല്ല കുട്ടികളുടെ മരണത്തിനു കാരണമെന്നും അസുഖം മൂര്‍ച്ഛിച്ചതിനുശേഷമാണ്‌ രോഗികളെ ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ്‌ ഡോക്ടര്‍മാരുടെ വാദം. ജനുവരിമുതല്‍ മസ്‌തിഷ്‌കജ്വരം ബാധിച്ച 1470 രോഗികള്‍ ഇവിടെ ചികിത്സ തേടിയിരുന്നു. ഇതില്‍ 310 പേര്‍ മരണത്തിനു കീഴടങ്ങി. ഓഗസ്‌റ്റില്‍ ഓക്‌സിജന്‍ കിടത്താതെ നവജാതശിശുക്കളടക്കം 63 കുട്ടികള്‍ മരിച്ചതും വന്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വീണ്ടും കുട്ടികളുടെ മരണം റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്‌.