Breaking News

Trending right now:
Description
 
Oct 10, 2017

മോദി എന്തെങ്കിലും പറയണമെന്നു രാഹുല്‍

image ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷാ പാര്‍ട്ടിയുടെ ഭരണകാലത്ത്‌ വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ അഭ്യര്‍ഥിച്ചു. മോദിജി, താങ്കള്‍ കാഴ്‌ചക്കാരനായി അഭിനയിക്കുകയാണോ? അതോ ഈ അഴിമതിയിലെ പങ്കാളിയാണോ? ദയവായി താങ്കള്‍ എന്തെങ്കിലുമൊന്നു പറയൂ- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നോട്ട്‌ നിരോധനത്തിന്റെ ഗുണഭോക്താവിനെ അവസാനം കണ്ടെത്തി. ആര്‍ബിഐയോ പാവപ്പെട്ട കര്‍ഷകരോ ആയിരുന്നില്ല നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കള്‍. ജയ്‌ ഷായ്‌ക്കു മാത്രമാണ്‌ ഇതിന്റെ ഗുണഫലം ഉണ്ടായതെന്നും രാഹുല്‍ ആരോപിച്ചു. അഴിമതിയെക്കുറിച്ച്‌ കൊട്ടിഘോഷിച്ചിരുന്ന മോദിക്ക്‌ അമിത്‌ ഷായുടെ മകന്റെ കമ്പനിയുടെ കാര്യം വന്നപ്പോള്‍ ഒന്നും പറയാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ജയ്‌ ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ 16,000 മടങ്ങ്‌ വര്‍ധനയുണ്ടായെന്ന്‌ ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.