Breaking News

Trending right now:
Description
 
Oct 10, 2017

ഗോധ്ര കൂട്ടക്കൊലക്കേസ്‌: 11 പ്രതികളുടെ വധശിക്ഷ ഒഴിവാക്കി

image ഗുജറാത്ത്‌ കലാപത്തിന്‌ വഴിമരുന്നിട്ട ഗോധ്ര ട്രെയിന്‍ തീവയ്‌പു കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ച 11 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി. മറ്റ്‌ 20 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവയ്‌ക്കുകയും ചെയ്‌തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സര്‍ക്കാരിനെയും റെയില്‍വേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ മുഖ്യസൂത്രധാരനായി കണ്ടെത്തിയ മൗലാന ഉമര്‍ജി അടക്കം 63 പ്രതികളെ വിട്ടയച്ച പ്രത്യേക കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. കൊല്ലപ്പെട്ട 59 പേരുടെയും ആശ്രിതര്‍ക്കു പത്തുലക്ഷംരൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക്‌ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക്‌ ആനുപാതികമായി നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീലില്‍ വാദം കേള്‍ക്കുന്നതു പൂര്‍ത്തിയായശേഷം വിധിപറയുന്നതു വൈകിയതില്‍ കോടതി ഖേദം പ്രകടിപ്പിച്ചു. കേസിലെ 63 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. 2002 ഫെബ്രുവരി 27ന്‌ അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്‌പ്രസിന്റെ എസ്‌-6 കോച്ചിനു ഗോധ്ര റെയില്‍വേ സ്‌റ്റേഷനു സമീപംവച്ച്‌ അക്രമികള്‍ തീവയ്‌ക്കുകയായിരുന്നു. 59 പേരാണ്‌ മരിച്ചത്‌. ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത്‌ കലാപത്തിന്‌ വഴിമരുന്നിട്ടത്‌ ഈ സംഭവമാണ്‌.