Breaking News

Trending right now:
Description
 
Oct 09, 2017

അമിത്‌ഷായുടെ മകന്റെ കമ്പനിയുടെ ലാഭം ബിജെപിയെ പ്രതിരോധത്തിലാക്കുന്നു

image ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുടെ മകന്‍ ജെയ്‌ അമിത്‌ ഭായ്‌ ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ്‌ ഒരുവര്‍ഷം കൊണ്ട്‌ 16,000 മടങ്ങുവര്‍ധിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കമ്പനിയുടെ മുന്‍വര്‍ഷങ്ങളിലെ നഷ്ടം കണക്കിലെടുത്ത്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണ്‌ ഒരുവര്‍ഷംകൊണ്ട്‌ ഇത്രയേറെ ലാഭത്തിലെത്തിയിരിക്കുന്നത്‌. ദ്‌ വയര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സ്വത്തുവിവരങ്ങളോ ആസ്‌തിയോ ഇല്ലാത്ത അമിത്‌ഷായുടെ മകന്റെ കമ്പനിക്കു പൊടുന്നനെ 80 കോടി രൂപ വരുമാനം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ വ്യക്തമാക്കി.ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെട്ട്‌ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വെബ്‌സൈറ്റിനെതിരെ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ്‌ കൊടുക്കുമെന്നു ജെയ്‌ അമിത്‌ ഭായ്‌ ഷാ മുന്നറിയിപ്പുനല്‍കി. ടെംപിള്‍ എന്റര്‍പ്രൈസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയില്‍ കാര്‍ഷികോത്‌പന്നങ്ങളുടെ മൊത്തക്കച്ചവടമാണ്‌ നടത്തുന്നത്‌. 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും കമ്പനിയുടെ നഷ്ടം യഥാക്രമം 6230 രൂപയും 1724 രൂപയുമാണ്‌. 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. 2014-15ല്‍ 50,000 രൂപ വരുമാനവും 18,728 രൂപ ലാഭവും കാണിച്ച കമ്പനിയുടെ വിറ്റുവരവ്‌ 2015-16 ആയപ്പോഴേക്കും 80.5 കോടിയായി മാറി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയേഷമാണ്‌ ഇത്രയും വര്‍ധനയുണ്ടായിരിക്കുന്നത്‌. ചുരുങ്ങിയകാലംകൊണ്ടുള്ള വന്‍വര്‍ധനയാണ്‌ വിവാദത്തിലായിരിക്കുന്നത്‌.