Breaking News

Trending right now:
Description
 
Oct 09, 2017

പി.ജയരാജനെതിരെ ഭീഷണി: ബിജെപി നേതാവ്‌ വി.മുരളീധരനെതിരെ കേസ്‌

image കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയതിനും നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെതിരെ കൂത്തുപറമ്പ്‌ പൊലീസ്‌ കേസ്‌ എടുത്തു. ജനരക്ഷായാത്രയില്‍ വെള്ളിയാഴ്‌ച പാനൂരില്‍നിന്നു കൂത്തുപറമ്പിലേക്കുള്ള വഴിയിലാണു ജനരാജന്റെ കൈ വെട്ടുമെന്ന ധ്വനിയുള്ള മുദ്രാവാക്യം പ്രവര്‍ത്തകര്‍ വിളിച്ചത്‌. ഒറ്റക്കയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല എന്നായിരുന്നു മുദ്രാവാക്യം. ഭീഷണി മുദ്രാവാക്യം അടങ്ങിയ വീഡിയോ മുരളീധരന്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്യുകയും ചെയ്‌തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന്‌ 50 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്‌.