Breaking News

Trending right now:
Description
 
Oct 09, 2017

പാനൂരില്‍ സിപിഎം പ്രകടനത്തിനു നേര്‍ക്ക്‌ ബോംബെറിഞ്ഞു; 14 പേര്‍ക്ക്‌ പരുക്ക്‌

image കണ്ണൂരിലെ പാനൂരില്‍ സിപിഎം എത്തിയ പ്രകടനത്തിനു നേര്‍ക്കുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക്‌ പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂര്‍ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫിസ്‌ ഉള്‍പ്പെടെ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്‌. ബോംബെറിഞ്ഞശേഷം മാരകായുധങ്ങളുമായി ആര്‍എസ്‌എസ്‌ സംഘം പ്രകടനത്തിലേക്ക്‌ ഇടിച്ചുകയറി അക്രമം നടത്തുകയായിരുന്നുവെന്നു സിപിഎം ആരോപിച്ചു. സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുത്തു. ആക്രമ സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമി സംഘത്തെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നു ആവശ്യപ്പെട്ടും സിപിഎം പാനൂര്‍ എരിയാ പരിധിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറിന്‌ ആരംഭിച്ചു. വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.