Breaking News

Trending right now:
Description
 
Oct 09, 2017

കയര്‍ കേരള: 102 കോടിയുടെ കയര്‍ വ്യാപാരത്തിനു ഒപ്പുവച്ചു

image ആലപ്പുഴയില്‍ നടക്കുന്ന കയര്‍കേരള രാജ്യാന്തര മേളയില്‍ 102 കോടി രൂപയുടെ കയര്‍ വ്യാപാരത്തിനുള്ള ധാരണാപത്രങ്ങളില്‍ ഒറ്റദിവസംകൊണ്ടു ഒപ്പുവച്ചു. ഹരിതകേരള മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ മണ്ണ്‌, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്‌ത്രങ്ങള്‍ ഉപയോഗിക്കാനുള്ള കരാറിലാണു കയര്‍ വികസന വകുപ്പും എംജിഎന്‍ആര്‍ഇജിഎസ്‌ മിഷനും ഗ്രാമപഞ്ചായത്തുകളും ഒപ്പുവച്ചത്‌. സംസ്ഥാനത്തെ എഴുന്നൂറിലേറെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ധാരണാപത്രം ഒപ്പുവയ്‌ക്കാന്‍ താല്‍പര്യം അറിയച്ച പഞ്ചായത്തുകളുടെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ 120 കോടിയുടെ കയര്‍ ഭൂവസ്‌ത്ര വ്യാപാരത്തിനാണ്‌ കയര്‍കേരള രാജ്യാന്തര മേള വേദിയായത്‌. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്താണ്‌ ഏറ്റവും കൂടിയ തുകയുടെ ഭൂവസ്‌ത്ര ഉപയോഗത്തിന്‌ ധാരണാപത്രം ഒപ്പുവച്ചത്‌. 3,30,769 ചതുരശ്രമീറ്റര്‍ ഭൂവസ്‌ത്രത്തിനായി 2.14 കോടിയുടെ ധാരണാപത്രമാണ്‌ ഇവര്‍ ഒപ്പുവച്ചത്‌. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്‌ ധാരണാപത്രം ഉപ്പുവയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌, മന്ത്രി മാത്യു ടി.തോമസ്‌ തുടങ്ങിയവരും പങ്കെടുത്തു.