Breaking News

Trending right now:
Description
 
Oct 09, 2017

അലക്‌സാന്ദ്ര ചിചികോവ വീല്‍ചെയറിലെ ലോകസുന്ദരി

image
പോളണ്ടിലെ വാര്‍സോയില്‍ നടന്ന പ്രഥമ വീല്‍ചെയര്‍ ലോകസുന്ദരി മത്സരത്തില്‍ ബെലാറസുകാരി സൈക്കോളജി വിദ്യാര്‍ഥി അലക്‌സാന്ദ്ര ചിചികോവയ്‌ക്ക്‌ കിരീടം. 23 വയസാണ്‌ പ്രായം. ദക്ഷിണാഫ്രിക്കക്കാരി ലെബൊഹാങ്‌ മൊന്യാറ്റ്‌സ്റ്റിയാണ്‌ രണ്ടാം സ്ഥാനം നേടിയത്‌. പോളണ്ടുകാരി എഡ്രിയാന സവദ്‌സിന്‍സ്‌കയ്‌ക്കാണ്‌ മൂന്നാംസ്ഥാനം. പോളണ്ടിലെ ദി ഒണ്‍ലി വണ്‍ എന്ന സംഘടനയാണ്‌ രാജ്യാന്തരതലത്തില്‍ മത്സരം സംഘടിപ്പിച്ചത്‌. വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന സ്‌ത്രീകളോടുള്ള മനോഭാവം മാറ്റിയെടുക്കുക എന്നതാണ്‌ മത്സരത്തിന്റെ ലക്ഷ്യം. ഇന്ത്യയടക്കം 19 രാജ്യങ്ങളില്‍നിന്നുള്ള 24 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഡോ.രാജലക്ഷ്‌മി ശങ്കര്‍ ജനാര്‍ദനമൂര്‍ത്തി, പ്രിയ ഭാര്‍ഗവ എന്നിവരാണ്‌ ഇന്ത്യയില്‍നിന്നു പങ്കെടുത്തവര്‍. ഡെന്റിസ്റ്റ്‌ കൂടിയായ രാജലക്ഷ്‌മി 2014 മിസ്‌ വീല്‍ചെയര്‍ ഇന്ത്യ ആയിരുന്നു. 21-ാം വയസില്‍ വാഹനാപകടത്തില്‍ സുഷുമ്‌നാനാഡിക്കു പരുക്കേറ്റതിനു ശേഷമാണ്‌ വീല്‍ചെയറിലായത്‌. പ്രിയ ഭാര്‍ഗവ 2015 മിസ്‌ വീല്‍ ചെയര്‍ ഇന്ത്യ ആയിരുന്നു. 19-ാം വയസില്‍ ലൂപ്പസ്‌ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു.