Breaking News

Trending right now:
Description
 
Oct 08, 2017

തമിഴ്‌നാട്ടില്‍ കാര്‍ ലോറിയില്‍ ഇടിച്ചു ആറുമരണം; സംഭവം ഇന്നു പുലര്‍ച്ചെ

image തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത്‌ പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുമരണം. മരിച്ചവരില്‍ മൂന്നുപേര്‍ സ്‌ത്രീകളാണ്‌. ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടം. നിയന്ത്രണംവിട്ട കാര്‍ ലോറിക്കടിയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും മരിച്ചു. കാര്‍ യാത്രികരായിരുന്ന കുടുംബാംഗങ്ങള്‍ ചെന്നൈ സ്വദേശികളാണ്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്നു സംശയിക്കുന്നു. പൊലീസ്‌ സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. മരിച്ചവരെസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.