Breaking News

Trending right now:
Description
 
Oct 08, 2017

ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധംമാത്രം: ട്രംപ്‌

image ഉത്തരകൊറിയയ്‌ക്ക്‌ യുദ്ധ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളില്‍ ഒപ്പുവച്ചതിന്റെ മഷി ഉണങ്ങുംമുമ്പ്‌ അതെല്ലാം ലംഘിച്ച ചരിത്രമാണ്‌ ഉത്തരകൊറിയയ്‌ക്കുള്ളത്‌. ഇനി അവര്‍ക്കെതിരെ ഒറ്റനടപടിമാത്രമേ സാധ്യമാവുകയുള്ളൂ. കഴിഞ്ഞ 25വര്‍ഷത്തിനിടെ മാറിമാറിവന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ തലവന്മാരെല്ലാം ഉത്തരകൊറിയയുമായി ചര്‍ച്ചകള്‍ നടത്തി പരാജയപ്പെട്ടു. നിരവധി പണം ഇത്തരം ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കുമായി ചിലവഴിച്ചു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയാണ്‌ ഉണ്ടായതെന്നു ട്രംപ്‌ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, അമേരിക്കയുടെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്‌ ഉത്തരകൊറിയയെന്നു പോങ്ങ്യാങ്‌ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ വ്യക്തമാക്കി. ഉത്തരകൊറിയന്‍ തലസ്ഥാനത്ത്‌ ഇതുമായി ബന്ധമുള്ള പലരുമായി സംസാരിച്ചെന്നും ചില രൂപരേഖകള്‍ കണ്ടുവെന്നും സംഘം പറയുന്നു. യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുനയുള്ള മിസൈല്‍ വികസിപ്പിക്കുകയാണ്‌ ഉത്തരകൊറിയയുടെ ലക്ഷ്യം.