Breaking News

Trending right now:
Description
 
Oct 08, 2017

രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ കേരളത്തിലെത്തി

image രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ ഒരുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്‌ച കേരളത്തിലെത്തി. രാവിലെ ഒമ്പതരയ്‌ക്ക്‌ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങള്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി. രാഷ്ട്രപതിയായശേഷം റാം നാഥ്‌ കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്‌. കൊല്ലത്ത്‌ മാതാ അമൃതാനന്ദമയി മഠത്തില്‍ വിവിധ സേവന പദ്ധതികളുടെ ഉദ്‌ഘാടനത്തിനാണ്‌ രാഷ്ട്രപതി കേരളത്തിലെത്തിയത്‌. ഭാര്യ സവിത കോവിന്ദും ഒപ്പമുണ്ട്‌. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ്‌ സേവനപദ്ധതികള്‍ നടപ്പാക്കുന്നത്‌. രാഷ്ട്രപതിക്ക്‌ മറ്റ്‌ ഔദ്യോഗിക പരിപാടികളൊന്നുമില്ല. റോഡുമാര്‍ഗമാണ്‌ അമൃതാനനന്ദമയി മഠത്തിലെത്തുന്നത്‌. തുടര്‍ന്ന്‌ ഹെലികോപ്‌റ്ററില്‍ തിരുവനന്തപുരത്തേക്ക്‌ തിരിക്കും. ഉച്ചയ്‌ക്ക്‌ അദ്ദേഹം തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലേക്കു മടങ്ങും.