Breaking News

Trending right now:
Description
 
Oct 08, 2017

ജയരാജന്റെ കൈവെട്ടുമെന്ന ഭീഷണി; ബിജെപി നേതാവിനെതിരെ പരാതി

image സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കൈവെട്ടുമെന്ന ഭീഷണിയുടെ സ്വരത്തില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ബിജെപി നേതാവ്‌ വി.മുരളീധരന്‍ ഫെയ്‌സ്‌ബുക്കിലിട്ടത്‌ വിവാദമായി. ജയരാജന്‌ എതിരായ മുദ്രാവാക്യത്തിനെതിരെ സിപിഎം രംഗത്ത്‌ എത്തിയതോടെയാണ്‌ മുരളീധരന്‍ വിവാദത്തില്‍പെട്ടത്‌. മുരളീധരനെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം പ്രവര്‍ത്തകര്‍ തലശേരി ഡിവൈഎസ്‌പിക്കു പരാതി നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പാനൂരില്‍നിന്നു കൂത്തുപറമ്പിലേക്കു പോകുന്നതിനിടെയാണ്‌ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്‌. ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല.... എന്ന മുദ്രാവാക്യംവിളി കൊലവിളിയാണെന്നു ജയരാജന്‍ ആരോപിച്ചു. ഈ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍, കൂത്തുപറമ്പില്‍നിന്നു തത്സമയം എന്ന കുറിപ്പോടെയാണ്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റു ചെയ്യുകയായിരുന്നു.