Breaking News

Trending right now:
Description
 
Oct 08, 2017

പെട്രോള്‍ പമ്പുകള്‍ 13ന്‌ അടച്ചിടും

image ദിവസവുമുള്ള ഇന്ധനവില മാറ്റത്തിന്റെ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതഷേധിച്ച്‌ ഈമാസം 13ന്‌ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാജ്യവ്യാപകമായിട്ടാണ്‌ സമരം. പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നു യുണൈറ്റഡ്‌ പെട്രോളിയം ഫ്രണ്ട്‌ ഭാരവാഹികള്‍ വ്യക്തമാക്കി. ദിവസേനയുള്ള വില നിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉത്‌പന്നങ്ങളെയും ജിഎസ്‌ടിക്കു കീഴില്‍ കൊണ്ടുവരുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നു ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി.