Breaking News

Trending right now:
Description
 
Oct 08, 2017

ലോകകപ്പ്‌: കൊച്ചിയില്‍ ബ്രസീലിനു വിജയം

image കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ്‌ ഡി മത്സരത്തില്‍ ബ്രസീലിനു വിജയം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ്‌ ബ്രസീല്‍ പരാജയപ്പെടുത്തിയത്‌. ലോകകപ്പ്‌ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്കു കൊച്ചി ആദ്യമായി പന്തുരുട്ടിയ ദിനത്തില്‍തന്നെയാണ്‌ ബ്രസീലിന്റെ വിജയം. ഗാലറികളിലെ നല്ലൊരുഭാഗവും ആര്‍ത്തുവിളിച്ചത്‌ ബ്രസീലിനുവേണ്ടിയായിരുന്നു. സെല്‍ഫ്‌ ഗോളിലൂടെ പിന്നിലായ ബ്രസീല്‍ രണ്ടെണ്ണം തിരിച്ചടിച്ചാണ്‌ വിജയിച്ചത്‌. മൂന്നുഗോളുകളും ആദ്യപകുതിയിലായിരുന്നു. ബ്രസീലിനുവേണ്ടി ലിങ്കനും പൗളീഞ്ഞോയും ഗോളുകള്‍ നേടിയപ്പോള്‍ വെസ്‌ ലിയുടെ പേരിലായി സ്‌പെയിനിന്റെ ഏകഗോള്‍. മത്സരത്തിന്റെ അഞ്ചാം മിനിട്ടിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ച ഓണ്‍ഗോള്‍. സ്‌പാനിഷ്‌ താരം മുഹമ്മദ്‌ മൗക്‌ ലിസിന്റെ ഷോട്ട്‌ വെസ്‌ ലിയുടെ കാലില്‍ തട്ടി കാനറികളുടെ വലയില്‍ വീഴുകയായിരുന്നു. 25-ാം മിനിട്ടിലായിരുന്നു ലിങ്കന്റെ ഗോള്‍. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോ രണ്ടാം ഗോള്‍നേടി. പിന്നീട്‌ ബ്രസീല്‍ കളം പിടിക്കുകയായിരുന്നു. ആദ്യപകുതിയോടെ അന്ത്യനിമിഷത്തില്‍ കാണികള്‍ ആഗ്രഹിച്ചതുപോലെ ബ്രസീല്‍ ലീഡ്‌നേടി. കൊച്ചിയില്‍ അടുത്തകളി ഒക്ടോബര്‍ 10നു നടക്കും.