Breaking News

Trending right now:
Description
 
Oct 08, 2017

ഡ്രൈവിങ്‌ ലൈസന്‍സിന്‌ ആധാര്‍ സംസ്ഥാനത്ത്‌ അടുത്തമാസം

image ഡ്രൈവിങ്‌ ലൈസന്‍സ്‌ ആധാറുമായി ബന്ധിക്കുന്നത്‌ അടുത്തമാസം മുതല്‍ ആരംഭിക്കും. ഇതിനായി സംസ്ഥാന മോട്ടോര്‍വകുപ്പ്‌ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സോഫ്‌റ്റ്‌ വെയര്‍ തയാറാക്കിയിട്ടുണ്ട്‌. നിലവിലുള്ള 90 ലക്ഷം സൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍തന്നെ പുതിയ ലിങ്ക്‌ ലഭ്യമാക്കാനാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. ഇതിലേക്ക്‌ ലൈസന്‍സ്‌ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ആദ്യം നല്‍കണം. അടുത്ത പേജിലാണ്‌ ആധാര്‍ നമ്പര്‍ നല്‍കേണ്ടത്‌. ഐടിമിഷനാണ്‌ ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുന്നത്‌. ഡ്രൈവിങ്‌ ലൈസന്‍സ്‌ ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും ഇതോടെ കേരളത്തിന്‌ സ്വന്തമാകും.