Breaking News

Trending right now:
Description
 
Oct 07, 2017

സാമന്തയും നാഗ്‌ ചൈതന്യയും വിവാഹിതരായി

image തെന്നിന്ത്യയുടെ താരജോഡികളായ സാമന്തയും നാഗ്‌ ചൈതന്യയും വിവാഹിതരായി. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. മൂന്നുവട്ടമായി നടക്കുന്ന വിവാഹാഘോഷത്തിന്റെ ആദ്യ ചടങ്ങ്‌ ഇന്നലെ വൈകിട്ട്‌ ആറിന്‌ ഗോവയില്‍ നടന്നു. ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹമാണ്‌ ഗോവയില്‍ നടന്നത്‌. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ആചാരപ്രകാരം നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ്‌ സാമന്ത ധരിച്ചത്‌. വെള്ളകൂര്‍ത്തയും മുണ്ടുമായിരുന്നു നാഗ്‌ചൈതന്യയുടെ വേഷം. ശനിയാഴ്‌ച വൈകുന്നേരം ക്രിസ്‌ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ ചടങ്ങുകള്‍ നടക്കും. ഞായറാഴ്‌ച ഹൈദരാബാദില്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിരുന്നുണ്ട്‌. സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒക്ടോബര്‍ ആറുമുതല്‍ എട്ടുവരെയുടെ വിവാഹമാമാങ്കത്തിന്‌ 10 കോടിരൂപയിലേറെയാണ്‌ ചിലവ്‌.