Breaking News

Trending right now:
Description
 
Oct 07, 2017

ശശികലയ്‌ക്ക്‌ അടിയന്തര പരോള്‍

image ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന്‌ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ.ശശികലയ്‌ക്ക്‌ ബെംഗളൂരു പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ ഉപാധികളോടെ പരോള്‍ അനുവദിച്ചു. അനധികൃത സ്വത്തുസമ്പാദനകേസില്‍ തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്നു ശശികല. അഞ്ചുദിവസത്തേക്കാണ്‌ പരോള്‍ അനുവദിച്ചിരിക്കുന്നത്‌. രാഷ്ട്രീയ-പൊതുപരിപാടികളിലോ ചടങ്ങുകളിലോ പങ്കെടുക്കരുതെന്നു നിര്‍ദേശമുണ്ട്‌. 1000 രൂപയുടെ ജാമ്യത്തുകയ്‌ക്കു പുറമേ രാജ്യസഭാ എംപി നവനീത്‌ കൃഷ്‌ണന്റെ ആള്‍ജാമ്യവും നല്‍കിയിരുന്നു. കരള്‍, വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി പെരുമ്പാക്കം ഗ്ലെന്‍ ഈഗില്‍സ്‌ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ ശശികലയുടെ ഭര്‍ത്താവ്‌ എം. നടരാജന്‍. എഴുപത്തിനാലുവയസാണ്‌ അദ്ദേഹത്തിനുള്ളത്‌.