Breaking News

Trending right now:
Description
 
Oct 07, 2017

പോസ്‌റ്റ്‌ ഓഫിസ്‌ നിക്ഷേപങ്ങള്‍ക്കും ആധാര്‍

image പോസ്‌റ്റ്‌ ഓഫിസ്‌ നിക്ഷേപങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31വരെ സമയം അനുവദിച്ചിട്ടുണ്ട്‌. പബ്ലിക്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ (പിപിഎഫ്‌), ദേശീയ സമ്പാദ്യപദ്ധതി, കിസാന്‍ വികാസ്‌ പത്ര എന്നിവയ്‌ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. പുതിയ നിബന്ധന ഉള്‍പ്പെടുന്ന പ്രത്യേക ഗസറ്റ്‌ വിജ്ഞാപനം ധനമന്ത്രാലയമാണ്‌ പുറപ്പെടുവിച്ചത്‌. ആധാര്‍ നമ്പര്‍ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ ആധാറിനു റജിസ്റ്റര്‍ ചെയ്‌തതിനു തെളിവു ഹാജരാക്കിയാല്‍ മതി. ബാങ്ക്‌ നിക്ഷേപം, മൊബൈല്‍ നമ്പര്‍ തുടങ്ങി അനവധി സേവനങ്ങള്‍ക്ക്‌ ആധാര്‍ നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ബെനാമി ഇടപാടുകള്‍ അവസാനിപ്പിക്കാനും കള്ളപ്പണം ഇല്ലാതാക്കാനുമായിരുന്നു ഇത്‌.