Breaking News

Trending right now:
Description
 
Oct 07, 2017

സൗദി തൊഴില്‍വീസയുടെ കാലാവധി കുറച്ചു

image വിദേശ ജോലിക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴില്‍ വീസ കാലാവധി ഒരുവര്‍ഷമായി കുറച്ചു. സര്‍ക്കാര്‍ ജോലിക്കാരുടെയും വീട്ടുജോലിക്കാരുടെയും വീസ കാലാവധി രണ്ടുവര്‍ഷമായി തുടരും. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയ്‌ക്ക്‌ അനുവദിച്ച വീസകളില്‍ 29 ശതമാനം കുറവുണ്ടായി. സ്വകാര്യ മേഖലയിലെ തൊളിലാളികള്‍ക്ക്‌ അനുവദിച്ച വര#്‌ക്ക്‌ പെര്‍മിറ്റുകളുടെ എണ്ണത്തിലും മൂന്നു ശതമാനം കുറവുണ്ട്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിക്കുന്ന വീസകളെയും ഗാര്‍ഹിക തൊഴിലാളികളെയും പുതിയ നിയമത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രി വ്യക്തമാക്കി. പുതിയ നിയമം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സാരമായി ബാധിക്കും.