Oct 07, 2017
5800 കടലാസ് കമ്പനികളുടെ അക്കൗണ്ടില്‍ 4574 കോടി നിക്ഷേപം
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം രാജ്യത്തെ 5800 കടലാസ്
കമ്പനികളുടെ അക്കൗണ്ടുകളില്‍ നിക്ഷേപമായി എത്തിയത് 4574 കോടി രൂപ. ഇതില്‍
4552 കോടി രൂപയും വൈകാതെ പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാരാണ്
ഇക്കാര്യം വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്‍പത്തെ
ദിവസം ഈ 5800 കമ്പനികള്‍ക്ക് ആകെ 22 കോടി രൂപയായിരുന്നു ബാങ്ക് നിക്ഷേപം.
ലോകം ഉറ്റുനോക്കിയ നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പാളാന്‍ കാരണവും
ഈ കടലാസ് കമ്പനികളാണെന്നാണ് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനു
ശേഷം നടന്ന ഇടപാടുകളുടെ 13 ബാങ്കുള്‍ നല്കിയ റിപ്പോര്‍ട്ടില്‍ വന്‍തുക
നിക്ഷേപിച്ചതും പില്വലിച്ചതും സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.
ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകളിലും കുറഞ്ഞ ഇടപാടുകള്‍ നടന്ന
അക്കൗണ്ടുകളിലുമാണ് വന്‍ നിക്ഷേപം നടന്നത്. രണ്ടുലക്ഷത്തിലേറെ കടലാസ്
കമ്പനികളുടെ റജിസ്ട്രേഷന് ഈവര്‍ഷം റദ്ദാക്കിയിരുന്നു. ഇതില്‍ 5800
എണ്ണത്തിന്റെ കള്ളപ്പണ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. കള്ളപ്പണം
വെളുപ്പിക്കാന്‍ രൂപം നല്‍കിയതെന്നു സംശയിക്കുന്ന രണ്ടു ലക്ഷത്തിലേറെ
കമ്പനികളില്‍ രണ്ടര ശതമാനത്തിന്റെ കണക്കുകള്‍ മാത്രമാണ് പരിശോധിച്ചതെന്നു
സര്‍ക്കാര്‍ വ്യക്തമാക്കി. ചില കമ്പനികള്‍ക്ക് നൂറിലേറെ അക്കൗണ്ടുകള്‍
ഉണ്ടെന്നു കണ്ടെത്തി. കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍
മരവിപ്പിക്കുന്നതിനു മുമ്പാണ് ഇടപാടുകളില്‍ ഭൂരിഭാഗവും നടന്നത്.