Breaking News

Trending right now:
Description
 
Oct 06, 2017

ഡോക്ടര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കി; നഴ്‌സുമാര്‍ ശസ്‌ത്രക്രിയ നടത്തി: നവജാതശിശുമരിച്ചു

image ഒഡീഷയിലെ കേന്ദ്രപാഡ സായി ആശുപത്രിയില്‍ പ്രസവവേദനയെടുത്തു അലറിക്കരഞ്ഞ യുവതിയെ നഴ്‌സുമാര്‍ നഴ്‌സുമാര്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കി. ശസ്‌ത്രക്രിയ പൂര്‍ത്തിയായപ്പോഴേക്കും കുഞ്ഞ്‌ മരിച്ചു. അമ്മയുടെ ഗര്‍ഭപാത്രം തകരാറിലാവുകയും ചെയ്‌തു. ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ചാണ്‌ നഴ്‌സുമാര്‍ ശസ്‌ത്രക്രിയ നടത്തിയത്‌. കഴിഞ്ഞദിവസമാണ്‌ സംഭവം. സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം എടുത്തുകൊണ്ടു സ്‌റ്റേഷനില്‍ എത്തിയ പിതാവ്‌ നല്‍കിയ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കല്‍പത്രു സമാല്‍-ആരതി ദമ്പതികളുടെ ആദ്യ കുഞ്ഞാണ്‌ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്‌. യുവതിയുടെ നില ഗുരുതരാവസ്ഥയിലായിട്ടും ഡോക്ടര്‍ വീട്ടില്‍നിന്നുവരാന്‍ കൂട്ടാക്കിയില്ല. താനില്ലെങ്കിലും തന്റെ നഴ്‌സുമാര്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെ വേണ്ട ചികിത്സനല്‍കുമെന്ന്‌ ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും വിശ്വസിപ്പിച്ചശേഷമായിരുന്നു ഡോക്ടര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയതും നഴ്‌സുമാര്‍ ശസ്‌ത്രക്രിയ നടത്തിയതും.