Breaking News

Trending right now:
Description
 
Oct 06, 2017

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

image കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബംഗളൂരു-മൈസൂര്‍ ദേശീയ പാതയില്‍ ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. എംബിബിഎസ്‌ വിദ്യാര്‍ഥികളായ ജോയ്‌ദ്‌ ജേക്കബ്‌, ദിവ്യ, നിഖിത്‌, ജീന എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്തുവച്ചുമരിച്ചു. ട്രക്കിന്റെ അമിതവേഗമാണ്‌ അപകടത്തിനു കാരണമായത്‌. ഡിവൈഡറില്‍തട്ടിയ ട്രക്ക്‌ നിയന്ത്രണം വിട്ട്‌ കാറില്‍ ഇടിക്കുകയായിരുന്നു. മരണമടഞ്ഞവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.