Breaking News

Trending right now:
Description
 
Oct 06, 2017

പൊലീസ്‌ ഓഫിസറുടെ കസേരയില്‍ രാധേമാ; സംഭവം വിവാദമായി

image വിവാദ ആള്‍ദൈവമായ രാധേമായ്‌ക്ക്‌ കസേര ഒഴിഞ്ഞുകൊടുത്ത പൊലീസ്‌ ഉദ്യോഗസ്ഥന്‍ വെട്ടിലായി. ഡല്‍ഹി വിവേക്‌ വിഹാര്‍ പൊലീസ്‌ സ്റ്റേഷന്‍ ഹൗസ്‌ ഓഫിസര്‍ സഞ്‌ജയ്‌ ശര്‍മയാണ്‌ വിവാദത്തിലായത്‌. രാധേമായെ സ്വന്തം കസേരയില്‍ ഇരുത്തിയശേഷം സമീപം ചുവന്ന ഷാള്‍പുതച്ചു വിനയപൂര്‍വം നില്‍ക്കുന്ന സഞ്‌ജയ്‌ ശര്‍മയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിനു സ്ഥലംമാറ്റവും ലഭിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ 28നായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്‌. രാമലീല ചടങ്ങിനിടെ രാധേ മായ്‌ക്കൊപ്പം നൃത്തം ചെയ്‌ത അഞ്ചുപൊലീസുകാര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു. അഞ്ചു പൊലീസുകാര്‍ക്കൊപ്പം നൃത്തംവയ്‌ക്കുന്ന വീഡിയോ രാധേമാ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റു ചെയ്‌തിരുന്നു. സ്‌ത്രീധന പീഡനം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്‌ രാധേമാ.