Breaking News

Trending right now:
Description
 
Oct 06, 2017

30 കോടി ചെലവില്‍ മോദിക്ഷേത്രം നിര്‍മിക്കുന്നു

image പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ 30 കോടി രൂപ ചെലവിട്ടു ക്ഷേത്രം ഉയരുന്നു. ഭൂമിപൂജയും ശിലയിടല്‍ ചടങ്ങും ഈ മാസം 23ന്‌ നടക്കും. മോദിയുടെ അനുയായിയും ജലസേചന വകുപ്പ്‌ മുന്‍ എ്‌#ജിനിയറുമായ ജെ.പി.സിങ്‌ ആണ്‌ ക്ഷേത്രനിര്‍മാണം പ്രഖ്യാപിച്ചത്‌. രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. സര്‍ദാന മേഖലയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണം 100 അടി ഉയരത്തില്‍ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയായിരിക്കും. ഗുജറാത്തിലെ രാജ്‌കോട്ടിലും മോദിയുടെ പേരില്‍ ക്ഷേത്രമുണ്ട്‌. 2015ലാണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചത്‌. ഇവിടെയും മോദിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. ദിവസവും പൂജയും നടന്നുവരുന്നു. മോദിയുടെ അനുയായികള്‍ രൂപവത്‌കരിച്ച ട്രസ്റ്റാണ്‌ ക്ഷേത്ത്രതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. തെലുങ്കാനയിലെ മല്ലിയാലില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേരിലും ക്ഷേത്രമുണ്ട്‌. ഇവിടെ സോണിയയുടെ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നിര്‍മിച്ചതാണ്‌ ഈ ക്ഷേത്രം.