Breaking News

Trending right now:
Description
 
Oct 06, 2017

പാക്കിസ്ഥാന്റെ ആണവശേഖരം തകര്‍ക്കുമെന്ന്‌

image ഇന്ത്യന്‍ വ്യോമസേന ഏത്‌ ആക്രമണവും നടത്താന്‍ തയാറാണെന്നും ഇനിയൊരു മിന്നലാക്രമണത്തിനു കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്റെ ആണവ കേന്ദ്രം തകര്‍ക്കുമെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ്‌ മാര്‍ഷല്‍ ബി.എസ്‌.ധനോവ വ്യക്തമാക്കി. ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ സുസജ്ജമാണ്‌ വ്യോമസേന. ചൈനയെ നേരിടാന്‍ തക്കവിധത്തില്‍ എല്ലാകഴിവുകളും ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്‌. നമുക്കൊരു ആണവനയമുണ്ട്‌. ശത്രു അണ്വായുധം പ്രയോഗിച്ചാല്‍ എന്തു ചെയ്യണമെന്നു അതില്‍ ഉത്തരമുണ്ട്‌. പാക്കിസ്ഥാന്‍ അണ്വായുധം പ്രയോഗിച്ചാല്‍ നേരിടാന്‍ ഇന്ത്യ ആവിഷ്‌കരിച്ച കോള്‍ഡ്‌ സ്‌റ്റാര്‍ട്ട്‌ തന്ത്രത്തെ സൂചിപ്പിച്ചു ധനോവ പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ഇന്ത്യയുടെ തന്ത്രത്തെ ചെറുക്കാന്‍ പാക്കിസ്ഥാന്‍ ഹ്രസ്വദൂര അണ്വായുധങ്ങള്‍ വികസിപ്പിച്ചെന്നു പാക്ക്‌ പ്രധാനമന്ത്രി ഷാഹിദ്‌ കഖാന്‍ അബ്ബാസി കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ അതിര്‍ത്തിക്കപ്പുറം ഡോകലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തുനിന്നു പത്തുകിലോമീറ്റര്‍ ദൂരത്തില്‍ ചൈന വീണ്ടും പുതിയ റോഡ്‌ നിര്‍മാണം ആരംഭിച്ചു. സമാധാനചര്‍ച്ചകള്‍ക്കൊടുവില്‍ സൈനിക പിന്മാറ്റംനടത്തി ഒരുമാസത്തിനു പിന്നാലെയാണ്‌ അതിര്‍ത്തിക്കപ്പുറം ചൈനയുടെ റോഡ്‌ നിര്‍മാണം. 150 മീറ്ററിനുള്ളില്‍ 72 ദിവസം ഇരുപക്ഷത്തെയും സൈന്യം സംഘര്‍ഷഭരിതരായി മുഖത്തോടുമുഖം നോക്കിനിന്നതിന്‌ ഒടുവിലാണ്‌ കഴിഞ്ഞമാസം പിന്മാറ്റം ഉണ്ടായത്‌. ഡോകലയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്‌. ഇരുപക്ഷവും പുറത്തുകരുതുന്നതുപോലെ സമാധാനത്തിലല്ല നില്‍ക്കുന്നതെന്നു വ്യോമസേന മേധാവി വ്യക്തമാക്കി.