Breaking News

Trending right now:
Description
 
Oct 06, 2017

ഫിഫ അണ്ടര്‍ 17 ഫുട്‌ബോളിന്‌ ഇന്നു തുടക്കം; ഇന്ത്യന്‍ ടീമില്‍ മലയാളിയും

image ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്‌. രാത്രി എട്ടിന്‌ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കരുത്തരായ അമേരിക്കയേയും പരാഗ്വെമാലിയേയും നേരിടും. ഇന്ത്യ ആദ്യമായിട്ടാണ്‌ ഫിഫ അണ്ടര്‍17 ലോകകപ്പ്‌ ഫുട്‌ബോളില്‍ അങ്കം കുറിക്കുന്നത്‌. അമര്‍ജിത്‌ സിംഗി കിയാമിന്റെ നേതൃത്വത്തില്‍ കോച്ച്‌ ലൂയിസ്‌ നോര്‍ട്ടന്‍ ഡേ മറ്റോസിന്റെ പരിശീലനവും തന്ത്രങ്ങളും പതിനായിരങ്ങളുടെ ആര്‍പ്പുവിളികളും ഇന്ത്യന്‍ കുട്ടികള്‍ക്ക്‌ കരുത്തുനല്‍കും. തൃശൂര്‍കാരനായ കെ.പി.രാഹുല്‍ മലയാളി സാന്നിധ്യമായി ടീമിലുണ്ട്‌. ഉദ്‌ഘാടന പോരാട്ടങ്ങളില്‍ ന്യൂസിലന്‍ഡ്‌ തുര്‍ക്കിയേയും, കൊളംബിയ ഘാനയെയും നേരിടും. രണ്ടുമത്സരങ്ങളും വൈകിട്ട്‌ അഞ്ചിനാണ്‌. ആറുഗ്രൂപ്പുകളിലായി 24 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന കൗമാര ലോകകപ്പിന്റെ ഫൈനല്‍ 28ന്‌ കോല്‍ക്കത്തയിലെ സോള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കും. ന്യൂഡല്‍ഹി, കോല്‍ക്കത്ത, കൊച്ചി, മുംബൈ, ഗോഹട്ടി, ഗോവ എന്നീ ആറുവേദികളിലായി 52 മത്സരങ്ങള്‍ നടക്കും. ലോകഫുട്‌ബോളിലെ അതികായരായ ജര്‍മനി, ബ്രസീല്‍, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, മെക്‌സിക്കോ, കൊളംബിയ, ചിലി, പരാഗ്വെ മുതല്‍ മാലി, ന്യൂസിലാന്‍ഡ്‌, ഗിനി, ഇറാന്‍ വരെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌.