Breaking News

Trending right now:
Description
 
Oct 05, 2017

ഐഎപിസി രാജ്യാന്തര മീഡിയ കോണ്‍ഫറന്‍സ്‌; നിയസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ന്യൂയോര്‍ക്കിലെത്തി

മാത്യുക്കുട്ടി ഈശോ
image ന്യൂയോര്‍ക്ക്‌: അമേരിക്കയിലെയും കാനഡയിലെയും ഇന്‍ഡ്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്ബിന്റെ (ഐഎപിസി) നാലാമത്‌ രാജ്യാന്തര മീഡിയ കോണ്‍ഫറന്‍സിന്‌ ഫിലഡല്‍ഫിയയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ ആറുമുതല്‍ ഒമ്പതുവരെ ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മീഡിയ കോണ്‍ഫ്രന്‍സിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കേരള നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ന്യൂയോര്‍ക്കിലെത്തി. ജോണ്‍ എഫ്‌. കെന്നഡി വിമാനത്താവളത്തെലെത്തിയ സ്‌പീക്കറെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്ബ്‌ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ, ട്രഷറര്‍ ബിജു ചാക്കോ, ജോയിന്റ്‌ ട്രഷറര്‍ സജി തോമസ്‌, മറ്റ്‌ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഐഎപിസിയുടെ നാലാമത്‌ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്ന്‌ മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ്‌ പ്രമുഖര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലും ഫിലഡല്‍ഫിയയിലുമായി എത്തിച്ചേരും.

മാധ്യമ-രാഷ്‌ട്രീയ-സാമൂഹിക മേഖലകളിലെ ആനുകാലിക വിഷയങ്ങളില്‍ വിവിധ ചര്‍ച്ചകളും സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും പ്രമുഖ മാധ്യമ-രാഷ്‌ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയ കോണ്‍ഫറന്‍സില്‍ അരങ്ങേറും. കോണ്‍ഫറന്‍സ്‌ ആറിന്‌ വൈകിട്ട്‌ ആരംഭിച്ച്‌ ഒമ്പതിന്‌ രാവിലെ സമാപിക്കും. അമേരിക്കയിലും കാനഡയിലുമായുള്ള ഐഎപിസിയുടെ പത്ത്‌ ചാപ്‌റ്ററുകളില്‍ നിന്നും നൂറു കണക്കിന്‌ അംഗങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന മുപ്പതോളം മാധ്യമ-രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടന സമ്മേളനം ഏഴിന്‌ രാവിലെ 9.30-നും സമാപനസമ്മേളനം എട്ടിന്‌ വൈകിട്ട്‌ 6.30 മുതല്‍ 10.30 വരെയും ഫിലഡല്‍ഫിയ ഓള്‍ഡ്‌ ലിങ്കണ്‍ ഹൈവേയിലുള്ള റാഡിസണ്‍ ഹോട്ടലില്‍ നടക്കും. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ :+1 (516)776-7061, +1 (516)455-8596.

കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. അമേരിക്കയിലും കാനഡയിലും മുഴുവന്‍ സമയം മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും മാധ്യമ സ്ഥാപനങ്ങളില്‍നിന്നും ശമ്പളം വാങ്ങി ജീവിക്കുകയും ചെയ്യുന്ന ധാരാളം ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ളതും മാധ്യമ പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ അമേരിക്കയിലെ ഏക മാധ്യമ സംഘടനയാണ്‌ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്ബ്‌ എന്ന്‌ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ എന്നീ പ്രസ്‌ ക്ലബ്ബുകളുമായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രസ്‌ ക്ലബ്ബുകളുമായും യോജിച്ച്‌ ബ്രഹത്തായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി അദ്ദേഹം അറിയിച്ചു.
സാമൂഹിക സേവനങ്ങളിലും രാഷ്‌ട്രീയ മണ്ഡലങ്ങളിലും ബിസിനസ്‌ രംഗങ്ങളിലും പ്രശസ്‌തരായി വിജയിച്ച്‌ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും സംഘടന മുന്നിലാണ്‌. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍ സാമൂഹിക സേവനം കാഴ്‌ചവക്കുന്ന `ദയാഭായി' എന്നറിയപ്പെടുന്ന മേഴ്‌സി മാത്യൂവിനെ `കര്‍മ്മശ്രേഷ്‌ഠ' അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു.