Breaking News

Trending right now:
Description
 
Oct 05, 2017

യുഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം കണ്‍ഫ്യൂഷനുണ്ടാക്കി; അവസാനം 16ന്‌ ഉറപ്പിച്ചു

image കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നടപടികളില്‍ പ്രതിഷേധിച്ചും ജനദ്രോഹ നടപടിക്കെതിരെയും യുഡിഎഫ്‌ നടത്തിയ ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഇന്നലെ രാവിലെ മലപ്പുറം പ്രസ്‌ക്ലബ്‌ ഹാളില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പത്രസമ്മേളനം നടത്തിയാണ്‌ 13നു ഹര്‍ത്താല്‍ നടത്തുമെന്നു ആദ്യ പ്രഖ്യാപനം നടത്തിയത്‌. കൊച്ചിയില്‍ അതേദിവസം അണ്ടര്‍ 17 ലോകകപ്പ്‌ മത്സരം നടക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നതോടെ 12ലേക്ക്‌ ഹര്‍ത്താല്‍മാറ്റി പ്രഖ്യാപനം നടത്തി. ഹര്‍ത്താല്‍ 12നെന്നു കാണിച്ച്‌ ചാനലുകളില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ വന്നതോടെ അന്നും കളിയുണ്ടെന്നു ചിലര്‍ അറിയിച്ചു. തുടര്‍ന്ന്‌ ഹര്‍ത്താല്‍ തീയതി വീണ്ടും മാറ്റി. അതേസമയം അന്നു കൊച്ചിയില്‍ കളി നടക്കുന്നില്ലായിരുന്നു. 16നു ഹര്‍ത്താല്‍ നടത്തുമെന്നു മൂന്നാംതവണ നടത്തിയ പ്രഖ്യാപനം അവസാനം ഉറപ്പിക്കുകയും ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയായിരിക്കും ഹര്‍ത്താല്‍.