Breaking News

Trending right now:
Description
 
Oct 05, 2017

സിപിഎം മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു: യോഗി

image മതേതരത്വത്തിന്റെ മറവില്‍ കേരളത്തിലെ സിപിഎം മതതീവ്രവാദികലെ പ്രോത്സാഹിപ്പിക്കുകയാണെന്നു ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം പ്രസംഗിച്ചുകൊണ്ട്‌ ജിഹാദി ഭീകരര്‍ക്കു സിപിഎം കുടപിടിക്കുകയാണ്‌. കേരളത്തിലെ ലൗ ജിഹാദ്‌ യാഥാര്‍ഥ്യമാണ്‌. ഇക്കാര്യം ഹൈക്കോടതിയും സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്‌. ദേശീയ അന്വേഷണ ഏജന്‍സി ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്നും യോഗി വ്യക്തമാക്കി. സിപിഎം ഭരണത്തില്‍ കൊല്ലപ്പെടുന്നവരിലേറെയും പിന്നാക്ക വിഭാഗത്തില്‍പെട്ടവരാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്‌ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്‌. എതിര്‍രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളെ കൊല്ലുന്ന രീതിയാണ്‌ സിപിഎമ്മിന്റേത്‌. കൊലപാതകങ്ങള്‍ക്ക്‌ അറുതിവരുത്തേണ്ട സമയമായി. അക്രമത്തില്‍നിന്നു സിപിഎം പിന്‍മാറണമെന്നും യോഗി ആവശ്യപ്പെട്ടു. ഇന്നലെ കല്യാശേരിക്കു സമീപം കീച്ചേരിയില്‍നിന്നു ആരംഭിച്ച പദയാത്രയില്‍ യോഗി 12 കിലോമീറ്ററോളമാണ്‌ നടന്നത്‌.