Breaking News

Trending right now:
Description
 
Oct 05, 2017

ആറുമാസംകൊണ്ട്‌ തൊഴിലില്ലായ്‌മ പരിഹരിക്കാമെന്ന്‌ രാഹുല്‍

image തൊഴിലില്ലായ്‌മ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്‌ കഴിയില്ലായെങ്കില്‍ അക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു പറയണമെന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി. ആറുമാസംകൊണ്ട്‌ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നു രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. വാക്കുനല്‍കിയതനുസരിച്ച്‌ യുവാക്കള്‍ക്ക്‌ ജോലി നല്‍കാന്‍ മോദി തയാറാകണം. കര്‍ഷകരുടെയും യുവാക്കളുടെയും ഇപ്പോഴത്തെ നീറുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്‌. യുവാക്കള്‍ക്ക്‌ ജോലി നല്‍കാന്‍ മോദിക്കു കഴിയുന്നില്ലെങ്കില്‍ തുറന്നു പറയണം. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന്‌ ആറുമാസം മതിയെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സമയം പാഴാക്കാതെ ഉടന്‍തന്നെ ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും രാഹുല്‍ മോദിയെ ഉപദേശിച്ചു. തന്റെ മണ്ഡലമായ അമേഠിയില്‍ മൂന്നുദിവസത്തെ പര്യടനത്തിന്‌ എത്തിയ രാഹുല്‍ ജനങ്ങളോടു സംസാരിക്കുന്നതിനിടെയാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.