Breaking News

Trending right now:
Description
 
Oct 05, 2017

ഞാന്‍ മുഖ്യമന്ത്രിയാണ്‌; ഭീകരനല്ല: കേജരിവാള്‍

image ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളും ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മില്‍ വീണ്ടും പോര്‌. ഗസ്‌റ്റ്‌ അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന ബില്ലിനെ എതിര്‍ത്ത ലഫ്‌റ്റന്റ്‌ ഗവര്‍ണറുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കേജരിവാള്‍ രംഗത്തുവന്നു. ഞാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്‌; ഭീകരനല്ല. ഡല്‍ഹി നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ രോഷംനിറഞ്ഞ വാക്കുകള്‍. ലഫ്‌റ്റനന്റ്‌ ഗവര്‍ണറും ബിജെപിയും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ സംസ്ഥാനഭരണം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്‌. ജനങ്ങള്‍ വകുപ്പു സെക്രട്ടറിമാരെയല്ല തിരഞ്ഞെടുത്തിരിക്കുന്നത്‌. ജനപ്രതിനിധികളെയാണ്‌. രാജ്യം ജനാധിപത്യത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ളവരാണ്‌ ഉദ്യോഗസ്ഥര്‍- കേജരിവാള്‍ വ്യക്തമാക്കി. 15,000 ഗസ്‌റ്റ്‌ അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്‍ ഭരണഘടനാ ചട്ടങ്ങള്‍ പാലിച്ചല്ല തയാറാക്കിയിരിക്കുന്നതെന്നും സേവനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ രൂപീകരിക്കുന്നതില്‍ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നും ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജല്‍ നിലപാടെടുത്തതാണ്‌ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്‌.