Breaking News

Trending right now:
Description
 
Oct 05, 2017

പെട്രോള്‍, ഡീസല്‍ നികുതി കുറയ്‌ക്കില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസ്‌ക്‌

image പട്രോള്‍, ഡീസല്‍ നികുതി കുറയ്‌ക്കാന്‍ കേരളം തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നു ധനമന്ത്രി തോമസ്‌ ഐസക്ക്‌ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ നല്‍കിയ നിര്‍ദേശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ്‌ നികുതി ലീറ്ററിനു രണ്ടുരൂപവീതം കുറച്ചതിനു പിന്നാലെയാണ്‌ സംസ്ഥാനങ്ങളോട്‌ നികുതി കുറയ്‌ക്കണമെന്നു ആവശ്യപ്പെട്ടത്‌. പെട്രോളിനും ഡീസലിനും ഈടാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്‌) അഞ്ചുശതമാനം കുറച്ച്‌ വിലനിയന്ത്രിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്രം പെട്രോളിനു വര്‍ധിപ്പിച്ച 14 രൂപ നികുതിയും ഡീസലിനു കൂട്ടിയ 12 രൂപ നികുതിയും ആദ്യം കുറയ്‌ക്കണം. എന്നിട്ട്‌ സംസ്ഥാനങ്ങളോട്‌ കുറയ്‌ക്കാന്‍ പറഞ്ഞാല്‍ മതി. ഇത്രയും കുറച്ചാല്‍ ഞങ്ങളും കുറയ്‌ക്കാം.വിമാന ഇന്ധനത്തിനു നികുതി കുറച്ചതിലൂടെ 150 കോടി രൂപയാണ്‌ കേരളത്തിന്‌ നഷ്ടപ്പെട്ടത്‌. എന്നിട്ട്‌ കേന്ദ്രം നികുതി കൂട്ടുകയും ചെയ്‌തു. ജിഎസ്‌ടി വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.