Breaking News

Trending right now:
Description
 
Oct 04, 2017

യോഗി ആദിത്യനാഥ്‌ ഇന്നു കേരളത്തില്‍; ജനരക്ഷയാത്രയില്‍ പങ്കെടുക്കും

image ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഇന്നു കേരളത്തിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം എത്തുന്നത്‌. കല്യാശേരി മുതല്‍ കണ്ണൂര്‍വരെ ജാഥയില്‍ യോഗി ആദിത്യനാഥ്‌ പങ്കെടുക്കും. യുപി മുഖ്യമന്ത്രിയായശേഷം ആദ്യമായാണ്‌ യോഗി കേരളം സന്ദര്‍ശിക്കുന്നത്‌. അതേസമയം, പയ്യന്നൂര്‍ പഴയ ബസ്‌ സ്റ്റാന്‍ഡില്‍ അതിക്രമിച്ചുകയറി പന്തല്‍ കെട്ടിയെന്ന്‌ ആരോപിച്ച്‌ ബിജെപിക്കെതിരെ നഗരസഭ പൊലീസില്‍ പരാതി നല്‍കി. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയാല്‍ കേസെടുക്കുമെന്നു കാണിച്ചു കുമ്മനം രാജശേഖരനു പൊലീസ്‌ നോട്ടീസ്‌ നല്‍കി.