Breaking News

Trending right now:
Description
 
Oct 04, 2017

പെട്രോള്‍, ഡീസല്‍ വില കുറച്ചു

image പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടുരൂപ കുറച്ചു. ഇന്നു മുതല്‍ ഇത്‌ നടപ്പായി. ജനരോക്ഷത്തെ തുടര്‍ന്ന്‌ കേന്ദ്രം എക്‌സൈസ്‌ നികുതി കുറച്ചതാണ്‌ വില കുറയാന്‍ കാരണം. മൂന്നുമാസത്തിനകം 7.80 രൂപ പെട്രോളിനും 5.70 രൂപ ഡീസലിനും കൂടിയിരുന്നു. ദിവസവും പെട്രോളിനും ഡീസലിനും വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ വില വന്‍തോതില്‍ വര്‍ധിച്ചു. ഇത്‌ രാജ്യവ്യപകമായി പ്രതിഷേധത്തിന്‌ കാരണമായി. ഇതിനു പിന്നാലെയാണ്‌ എക്‌സൈസ്‌ നികുതി കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. ക്രൂഡ്‌ ഓയില്‍ രാജ്യാന്തര വില കുതിക്കുന്നതിനാല്‍ വിലവര്‍ധനയ്‌ക്ക്‌ തടയിടാനാണ്‌ നടപടിയെന്നു ധനമന്ത്രാലയം വ്യക്തമാക്കി. നികുതി കുറച്ചതിനാല്‍ വരുമാനത്തില്‍ 13,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.