Breaking News

Trending right now:
Description
 
Oct 04, 2017

കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയ്‌ക്ക്‌ തുടക്കമായി

image സിപിഎമ്മിനെതിരെ രാജ്യവ്യാപക സത്യഗ്രഹ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷയാത്ര ആരംഭിച്ചു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷായുടെ നേതൃത്വത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷമാണ്‌ ജാഥ പര്യടനം തുടങ്ങിയത്‌. 17നു തിരുവനന്തപുരത്ത്‌ ജാഥ സമാപിക്കും. ആയിരങ്ങളുടെ അകമ്പടിയോടെ എട്ടുകിലോമീറ്റര്‍ കാല്‍നടയായി ജാഥയില്‍ പങ്കെടുത്തുകൊണ്ടാണ്‌ അമിത്‌ഷാ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ജാഥ സമാപിക്കുമ്പോള്‍ കേരളത്തില്‍നിന്നു സിപിഎമ്മിനെ വേരോടെ പിഴുതെറിയുന്ന നാളുകളുടെ തുടക്കം കുറിക്കുമെന്നു ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനത്തില്‍ അമിത്‌ ഷാ വ്യക്തമാക്കി. ജിഹാദി ഭീകരതയ്‌ക്കും ചുവപ്പു ഭീകരതയ്‌ക്കുമെതിരേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്‌ ജാഥയെങ്കിലും പ്രസംഗത്തിലുടനീളം സിപിഎമ്മിനെതിരെ മാത്രമായിരുന്നു അമിത്‌ഷായുടെ ആക്രമണം.