Breaking News

Trending right now:
Description
 
Oct 04, 2017

ഹണിപ്രീതിനെ അറസ്റ്റു ചെയ്‌തു

image മാനഭംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത്‌ റാം റഹിംസിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ ഹരിയാന പൊലീസ്‌ അറസ്റ്റു ചെയ്‌തു. പഞ്ചാബിലെ സിറാക്‌പൂര്‍-പട്യാല റോഡില്‍നിന്നാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയും കസ്റ്റഡിയിലുണ്ട്‌. പഞ്ച്‌കുള കലാപവുമായി ബന്ധപ്പെട്ട്‌ ഹരിയാന പൊലീസ്‌ പുറത്തിറക്കിയ 42 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമതാണ്‌ ഹണിപ്രീത്‌. മാനഭംഗക്കേസില്‍ ഗുര്‍മീത്‌ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയാണ്‌ പഞ്ച്‌കുളയില്‍ കലാപമുണ്ടായത്‌. ചൊവ്വാഴ്‌ച രണ്ട്‌ സ്വകാര്യ ടിവി ചാനലുകളില്‍ ഹണിപ്രീത പ്രത്യക്ഷപ്പെട്ടിരുന്നു. ഗുര്‍മീതിന്റെ വളര്‍ത്തുമകളായ തന്നെ മോശമായ രീതിയിലാണ്‌ ചിത്രീകരിക്കുന്നതെന്നും താന്‍ ഒളിവിലാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ ഹണിപ്രീത്‌ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്‌തു. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്‌. ഒരുമാസത്തിലേറെയായി പൊലീസിനെ കബളിപ്പിച്ച്‌ മുങ്ങിനടന്ന ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.