Breaking News

Trending right now:
Description
 
Oct 04, 2017

ലാസ്‌ വേഗസില്‍ കൂട്ടക്കൊല നടത്തിയ സ്‌റ്റീഫന്‍പാഡക്ക്‌ കോടീശ്വരന്‍

image യുഎസ്‌ ലാസ്‌ വേഗസ്‌ സംഗീതോത്സവത്തിനെത്തിയ ആള്‍ക്കൂട്ടത്തിനിടയിലേക്കു വെടിവയ്‌പു നടത്തിയ സ്റ്റീഫന്‍ പാഡക്ക്‌ കോടീശ്വരന്‍. ചൂതാട്ടത്തിലും വേട്ടയിലും കമ്പമുണ്ടായിരുന്നു. ഭൂമിയിടപാടുകളിലൂടെയാണ്‌ കോടികള്‍ സമ്പാദിച്ചത്‌. പൊലീസ്‌ പിടിയിലാകുമെന്നു ഉറപ്പായതോടെ സ്റ്റീഫന്‍പാഡക്ക്‌ സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. സ്‌റ്റീഫന്‍പാഡക്ക്‌ നടത്തിയ വെടിവയ്‌പില്‍ മരിച്ചവരുടെ എണ്ണം 59 ആയി. പരുക്കേറ്റ അഞ്ഞൂറിലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ലാസ്‌ വേഗസില്‍ പാഡക്‌ താമസിച്ചിരുന്ന 32-ാംനിലയിലെ ഹോട്ടല്‍ മുറിയിലേക്ക്‌ പൊലീസ്‌ വരുന്നതറിഞ്ഞ്‌ പാഡക്‌ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു. പാഡക്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കു പിന്നില്‍ എന്താണ്‌ കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക്‌ മനോദൗര്‍ബല്യമുണ്ടെന്നു കരുതുന്നു. നെവാഡയിലെ മെസ്‌ക്വിറ്റിനു സമീപമുള്ള പാഡക്കിന്റെ വീട്ടില്‍നിന്ന്‌ സ്‌ഫോടകവസ്‌തുക്കളും തോക്കുകളും തിരകളും ഹോട്ടല്‍മുറിയില്‍നിന്നു 23 തോക്കുകളും പൊലീസ്‌ കണ്ടെടുത്തിരുന്നു. സ്‌ഫോടകവസ്‌തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ശേഖരവും പാഡക്കിന്റെ കാറില്‍നിന്നു ലഭിച്ചു.