Breaking News

Trending right now:
Description
 
Oct 03, 2017

അപ്പനും മകളും പോലെ കഴിഞ്ഞിരുന്നവരെപ്പറ്റി അപവാദം പറയരുതെന്ന്‌ ഹണിപ്രീത്‌

image അപ്പനും മകളും പോലെയുള്ള തങ്ങളെപ്പറ്റി കാമുകീകാമുകന്മാര്‍ എന്ന രീതിയില്‍ അപവാദകഥകള്‍ പ്രചരിപ്പിക്കരുതെന്ന്‌ ദേരാ സച്ചാസൗദാ തലവന്‍ ഗുര്‍മീത്‌ രാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്‌. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഹണിപ്രീത്‌ നിലപാട്‌ വ്യക്തമാക്കിയത്‌. പവിത്രമായ അച്ഛന്‍ മകള്‍ ബന്ധത്തെ എങ്ങിനെ ഈ രീതിയില്‍ തെറ്റായി കാണാനാകുമെന്നു അവര്‍ ചോദിച്ചു. പിതാവും മകളും തമ്മിലുള്ള ബന്ധമാണ്‌ തങ്ങള്‍ക്കിടയില്‍. പ്രചരിക്കുന്നത്‌ തെറ്റായ കഥകളാണ്‌. എങ്ങിനെയാണ്‌ ഒരു മകളുടെമേല്‍ പിതാവിന്‌ കൈവയ്‌ക്കാനാവുക. ഒരു മകള്‍ക്ക്‌ പിതാവിനെ സ്‌നേഹിക്കാനാവില്ലേ- ഹണിപ്രീത്‌ ചോദിച്ചു. സത്യം മറ്റൊന്നായിരിക്കെ ലോകം തങ്ങളെ വേറൊരു രീതിയില്‍ വീക്ഷിക്കുന്നത്‌ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തു. എന്തിനാണ്‌ മാധ്യമങ്ങള്‍ തന്നെ ഇങ്ങനെ വലുതാക്കി കാണിക്കുന്നത്‌. തന്റെ മുന്‍ ഭര്‍ത്താവ്‌ വിശ്വാസ ഗുപ്‌ത തനിക്കാരുമല്ല. അയാളെക്കുറിച്ച്‌ സംസാരിക്കാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്നും ഹണിപ്രീത്‌ വ്യക്തമാക്കി. രണ്ടു ബലാത്സംഗക്കേസില്‍ ഗുര്‍മീത്‌ രാം റഹീമിനെതിരെ തടവുശിക്ഷവിധിച്ചതിനു പിന്നാലെയുണ്ടായ അക്രമക്കേസുകളില്‍ ഹണിപ്രീതിനും മറ്റു ദേരാ സച്ചാസൗദാ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്‌ നിലവിലുണ്ട്‌. ഒരുമാസം നീണ്ട ഒളിവ്‌ ജീവിതം അവസാനിപ്പിച്ച്‌ കോടതിമുമ്പാകെ ഇന്നു ഹാജരാകാന്‍ ഹണിപ്രീത്‌ ആലോചിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. താന്‍ നേപ്പാളില്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഇന്ത്യയില്‍തന്നെയുണ്ടെന്നും ഹണിപ്രീത്‌ പറഞ്ഞു.