Breaking News

Trending right now:
Description
 
Oct 03, 2017

മോദി തന്നെക്കാള്‍ മികച്ച നടനാണെന്ന്‌ പ്രകാശ്‌ രാജ്‌

image മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തെ പരിഹസിച്ച്‌ തെന്നിന്ത്യന്‍ നടന്‍ പ്രകാശ്‌ രാജ്‌. മോദി തന്നെക്കാള്‍ മികച്ച നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ക്കു മോദിയാണ്‌ കൂടുതല്‍ അര്‍ഹനെന്നും പ്രകാശ്‌ രാജ്‌ പരിഹസിച്ചു. ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാനൊരു അഭിനേതാവാണ്‌. രാജ്യത്തെ ചില രാഷ്ട്രീയക്കാര്‍ അഭിനയിക്കുകയാണോ അല്ലയോ എന്നു എനിക്കു മനസിലാകും. എന്താണ്‌ യഥാര്‍ത്ഥ്യമെന്നും എന്താണ്‌ അഭിനയമെന്നും എനിക്കറിയാം. നിങ്ങള്‍ (മോദി) എന്നെക്കാള്‍ നല്ലൊരു നടനാണ്‌. നിങ്ങള്‍ എനിക്കു അഞ്ചു പുരസ്‌കാരങ്ങള്‍ തന്നു. അത്‌ മോദിക്കു നല്‍കണമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. കാരണം എന്നെക്കാള്‍ മികച്ച നടനാണ്‌ അദ്ദേഹം. ഗൗരിയുടെ ഘാതകരെ നമുക്ക്‌ കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ, അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. ഗൗരിയുടെ ഘാതകരെ ഇതുവരെ അറസ്‌റ്റു ചെയ്യാനായിട്ടില്ല. എന്നാല്‍, അതിലും അസഹ്യം ട്വിറ്ററില്‍ മോദി പോലും പിന്തുടരുന്ന ചിലര്‍ ഗൗരിയുടെ മരണത്തെ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുകയാണ്‌. മോദി ഇതിനുനേരെ കണ്ണടയ്‌ക്കുകയാണ്‌. തന്നെ ഇത്‌ ഭീതിപ്പെടുത്തുന്നുണ്ട്‌. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഒരുമാസമായിട്ടും പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ്‌ ഗൗരിലങ്കേഷിന്റെ സുഹൃത്ത്‌കൂടിയായിരുന്ന പ്രകാശ്‌ രാജിന്റെ വിമര്‍ശനം.