Breaking News

Trending right now:
Description
 
Oct 03, 2017

തോക്ക്‌ ലൈസന്‍സ്‌ ഉള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ കേരളം

image തോക്ക്‌ കൈവശം വയ്‌ക്കാനും ഉപയോഗിക്കാനും ലൈസന്‍സുള്ളവരുടെ എണ്ണത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ കേരളം. ലൈസന്‍സുള്ളവര്‍ 9459 പേര്‍ മാത്രം. എന്നാല്‍, ഉത്തര്‍പ്രദേശിലാണ്‌ തോക്ക്‌ ലൈസന്‍സുള്ളവരില്‍ കൂടുതല്‍പേരുള്ളത്‌. യുപിയില്‍ 12.77 ലക്ഷം പേര്‍ക്ക്‌ തോക്ക്‌ കൈവശം വയ്‌ക്കാനുള്ള ലൈസന്‍സുണ്ട്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ 2016 ഡിസംബര്‍ 31ലെ കണക്കാണിത്‌. ഹരുയാനയാണ്‌ രണ്ടാംസ്ഥാനത്ത്‌. ഇവിടെ 1,41,926 പേര്‍ക്ക്‌ തോക്ക്‌ ലൈസന്‍സുണ്ട്‌. രാജസ്ഥാനില്‍ 1,33,968 പേര്‍ക്കും, കര്‍ണാടകയില്‍ 1,13,631 പേര്‍ക്കും മഹാരാഷ്ട്രയില്‍ 84,050 പേര്‍ക്കും, ബിഹാറില്‍ 82,85 പേര്‍ക്കും, ഹിമാചല്‍പ്രദേശില്‍ 77,069 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 64,770 പേര്‍ക്കും ഗുജറാത്തില്‍ 60784 പേര്‍ക്കും തോക്ക്‌ ലൈസന്‍സുണ്ട്‌. മേഘാലയില്‍ 18,688 പേര്‍ തോക്കുപയോഗിക്കുന്നതായാണ്‌ കണക്ക്‌. ജാര്‍ഖണ്‌ഡില്‍ 17,654 പേരും മിസോറമില്‍ 15,895 പേരും തോക്കുപയോഗിച്ചുവരുന്നു.