Breaking News

Trending right now:
Description
 
Oct 03, 2017

മെട്രോസര്‍വീസ്‌ അഞ്ചുകിലോമീറ്റര്‍കൂടി വര്‍ധിപ്പിച്ചു

image കൊച്ചി മെട്രോ സര്‍വീസ്‌ നഗരകേന്ദ്രങ്ങളിലേക്ക്‌ എത്തുംവിധം ഇന്നുമുതല്‍ അഞ്ചു കിലോമീറ്റര്‍ വര്‍ധിപ്പിച്ചു. പാലാരിവട്ടം മുതല്‍ എറണാകുളം മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌ സ്‌റ്റേഷന്‍വരെയുള്ള അഞ്ചുകിലോമീറ്ററാണ്‌ വര്‍ധിപ്പിച്ചത്‌. നേരത്തെ ആലുവ മുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്റര്‍ ദൂരമായിരുന്നു മെട്രോ സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇതോടെ സ്‌റ്റേഷനുകള്‍ 16 ആയി. പുതിയതായി അഞ്ചു സ്റ്റേഷനുകളാണ്‌ കൂട്ടിചേര്‍ത്തത്‌. ഹൈക്കോടതി, നോര്‍ത്ത്‌, സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബ്രോഡ്‌ വേ, എംജി റോഡ്‌, കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റേഷന്‍ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക്‌ ഇനി മെട്രോയില്‍ പോകാം. മെട്രോയുടെ രണ്ടാംഘട്ട ടിക്കറ്റ്‌ നിരക്കുകളും പ്രഖ്യാപിച്ചു. 30 രൂപയാണ്‌ പാലാരിവട്ടം മുതല്‍ മഹാരാജാസ്‌ വരെയുള്ള മെട്രോയുടെ ടിക്കറ്റ്‌ നിരക്ക്‌. ആലുവ മുതലാകുമ്പോള്‍ 50 രൂപയാകും. കൊച്ചി മെട്രോയുടെ സ്‌മാര്‍ട്ട്‌ കാര്‍ഡുള്ളവര്‍ക്ക്‌ നിരക്കില്‍ 20 ശതമാനം ഇളവുണ്ട്‌. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ്‌ സര്‍വീസ്‌. ഞായറാഴ്‌ച രാവിലെ എട്ടിനാണ്‌ സര്‍വീസ്‌ ആരംഭിക്കുന്നത്‌. കഴിഞ്ഞ മൂന്നുമാസത്തെ മെട്രോയുടെ വരുമാനം 10 കോടിരൂപയാണ്‌. കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു പുതിയ ലൈന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.