Breaking News

Trending right now:
Description
 
Oct 03, 2017

ലാസ്‌ വേഗസില്‍ ഭീകരര്‍ 59 പേരെ കൊലപ്പെടുത്തി

image യുഎസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാസ്‌ വേഗസ്‌ നഗരത്തില്‍ സംഗീതനിശയ്‌ക്കിടെ ജനക്കൂട്ടത്തിനു നേര്‍ക്ക്‌ ഭീകരര്‍ നടത്തിയ വെടിവയ്‌പില്‍ 59 പേര്‍ കൊല്ലപ്പെട്ടു. 515 പേര്‍ക്കു പരുക്കേറ്റു. 22,000 ആളുകള്‍ കൂടിയ സ്ഥലത്താണ്‌ ഭീകരര്‍ വെടിവയ്‌പ്‌ നടത്തിയത്‌. രണ്ടുപേര്‍ തുടര്‍ച്ചയായി വെടിവയ്‌ക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഞായറാഴ്‌ച രാത്രി 10നാണ്‌ (ഇന്ത്യന്‍സമയം തിങ്കളാഴ്‌ച രാവിലെ 7.30ന്‌) സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ ഭീകരസംഘടന ഏറ്റെടുത്തു. ജനക്കൂട്ടം തിങ്ങിനിറഞ്ഞ മൈതാനത്തിനു സമീപത്തെ ഹോട്ടലിന്റെ 32-ാം നിലയില്‍നിന്ന്‌ അക്രമി ഓട്ടമാറ്റിക്‌ റൈഫിളുകള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ്‌ എത്തിയപ്പോഴേക്കും ഇയാള്‍ സ്വയം ജീവനൊടുക്കി. കൊലയാളി താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍നിന്ന്‌ പത്തിലേറെ തോക്കുകള്‍ കണ്ടെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ആക്രമണം നടത്തിയശേഷം സ്വയം വെടിവച്ചുമരിച്ചത്‌ നെവാഡ സ്വദേശി സ്റ്റീഫന്‍ പഡോക്കാണെന്നു (64) തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഐഎസ്‌ ആഹ്വാനമനുസരിച്ചാണ്‌ ആക്രമണമെന്ന്‌ ഭീകരസംഘടനയുടെ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. എന്നാല്‍, ഭീകരബന്ധം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ യുഎസ്‌ അന്വേഷണ ഏജന്‍സിയുടെ നിലപാട്‌.