Breaking News

Trending right now:
Description
 
Oct 03, 2017

ശ്രീനഗര്‍ ബിഎസ്‌എഫ്‌ ക്യാംപിനു നേരെ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

image ജമ്മുകാഷ്‌മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബിഎസ്‌എഫ്‌ ക്യാംപിനു നേര്‍ക്ക്‌ ഭീകരാക്രമണം. നാലു ബിഎസ്‌എഫ്‌ ജവാന്മാര്‍ക്ക്‌ പരുക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചു. ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ ബിഎസ്‌എഫിന്റെ 182 ബറ്റാലിയന്‍ ക്യാംപിനു നേര്‍ക്കാണ്‌ ആക്രമണം. ചാവേര്‍ ആക്രമണമാണെന്നാണ്‌ ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. എത്ര ഭീകരര്‍ സൈനിക ക്യാംപില്‍ പ്രവേശിച്ചു എന്നു വ്യക്തമല്ല. മൂന്നോ നാലോ പേര്‍ ഉള്‍പ്പെട്ട ചാവേല്‍ സംഘമാണ്‌ ആക്രമണം നടത്തിയതെന്നു കരുതുന്നു. സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്‌പ്‌ തുടരുകയാണ്‌. താവളത്തില്‍കയറിയ ഭീകരര്‍ ഒളിച്ചിരിക്കുകയാണ്‌. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. തന്ത്രപ്രധാനമായ വ്യോമസേന സ്‌റ്റേഷനും ഇതിനു സമീപമാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന്‌ മിന്നല്‍ ആക്രമണം നടത്തുമെന്നു സൈനികമേധാവി പറഞ്ഞ്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണം. 2016-ല്‍ പത്താന്‍കോട്ട്‌ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.