Breaking News

Trending right now:
Description
 
Oct 02, 2017

രാമലീല ഇന്റര്‍നെറ്റില്‍

image ഏറെ വിവാദങ്ങള്‍ക്കുശേഷം തീയറ്ററുകളിലെത്തിയ ദിലീപിന്റെ ചിത്രം രാമലീല ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ്‌ ചെയ്‌ത്‌ മൂന്നാംനാളാണ്‌ ചിത്രതിന്റെ ക്ലൈമാക്‌സ്‌ അടക്കമുള്ള പ്രധാനഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയത്‌. ദൃശ്യത്തിനുശേഷം മലയാളം കണ്ട ഏറ്റവും നല്ല ക്ലൈമാക്‌സ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദിലീപും രാധികയും ഉള്‍പ്പെട്ട രംഗംപോലും ചോര്‍ന്നു. രംഗങ്ങളെല്ലാം തിയറ്ററില്‍നിന്നു പകര്‍ത്തിയ ക്വാളിറ്റിയില്ലാത്തവയാണ്‌. ഡേബ്രേക്കിങ്‌, അശ്വതി ക്രിയേഷന്‍സ്‌, കേരള കഫെ, അക്ഷയ്‌ ചന്ദ്രന്‍ എന്നീ അക്കൗണ്ടുകളില്‍നിന്നാണ്‌ യൂട്യൂബില്‍ വീഡിയോ അപ്‌ ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.