Breaking News

Trending right now:
Description
 
Oct 02, 2017

വെട്ടേറ്റ തമിഴ്‌നാട്‌ സ്വദേശിക്ക്‌ മെഡിക്കല്‍കോളജില്‍ ചികിത്സനല്‍കിയില്ല

image കുറ്റിപ്പുറത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ വെട്ടേറ്റു തൂങ്ങിയ കാല്‍പ്പാദവുമായി തൃശൂര്‍, കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിയ തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രന്‌ (36) ചികിത്സ നിക്ഷേധിച്ചു. കേരളത്തില്‍ ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ 350 കിലോമീറ്റര്‍ യാത്രചെയ്‌ത്‌ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തി ചികിത്സനേടി. 45,000 രൂപ ഉടന്‍ അടച്ചാല്‍ ശസ്‌ത്രക്രിയ നടത്താമെന്ന നിലപാടാണ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ അധികൃതര്‍ സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നു. കഴിഞ്ഞദിവസം രാത്രി പത്തരയ്‌ക്കാണ്‌ രാജേന്ദ്രന്‌ വെട്ടേറ്റത്‌. കുറ്റിപ്പുറം പഴയ റയില്‍വേ സ്റ്റേഷനു സമീപത്തെ വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധുവും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ്‌ രാജേന്റെ കാലിലും കയ്യിലും വെട്ടേറ്റത്‌. വെട്ടേറ്റ്‌ കാല്‍പ്പാദം ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്‌ മെഡിക്കല്‍കോളജ്‌ ആശുപത്രികളില്‍ എത്തിച്ചത്‌.