Breaking News

Trending right now:
Description
 
Oct 02, 2017

ആചാരം ഇങ്ങനെയും: പിഞ്ചുകുഞ്ഞിനെ വാഴയിലയില്‍ പൊതിഞ്ഞ്‌ തീക്കനലില്‍ കിടത്തി

image ആചാരത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ വാഴയിലയില്‍ പൊതിഞ്ഞ്‌ തീക്കനലില്‍ കിടത്തിയ സംഭവം പുറത്തുവന്നു. കര്‍ണാടകയിലെ ഹുബ്ലി ധാര്‍വാഡയിലായിലാണ്‌ ഇത്തരമൊരു സംഭവം നടന്നത്‌. ഒരുവയസ്‌ പ്രായം തോന്നിക്കുന്ന കുട്ടിയെയാണ്‌ വസ്‌ത്രം ധരിപ്പിച്ചശേഷം ഒരാള്‍ തീക്കനലില്‍ കിടത്തുന്നത്‌. കുട്ടിയുടെ ഏത്‌ ആഗ്രഹവും ഇതിലൂടെ സാധ്യമാകുമെന്നാണ്‌ വിശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഇത്തരം ആചാരത്തിനായി ഇവിടെ എത്തുന്നുണ്ട്‌. മുഹറവുമായി ബന്ധപ്പെട്ട ആചാരമാണിത്‌. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടില്‍നിന്ന്‌ ഇന്ത്യ ഇനിയും മോചിതനായിട്ടില്ല എന്നതാണ്‌ ഈ സംഭവം തെളിയിച്ചിരിക്കുന്നത്‌.