Breaking News

Trending right now:
Description
 
Oct 02, 2017

കാറ്റലോണിയ ഹിതപരിശോധന വിജയമെന്ന്‌ കാര്‍ലസ്‌ പൂഗ്‌ഡിമൊന്‍

image സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം തേടിയുള്ള കാറ്റലോണിയ ഹിതപരിശോധനയില്‍ 42 ശതമാനം പേര്‍ വോട്ടുചെയ്‌തുവെന്ന്‌ റിപ്പോര്‍ട്ട്‌. ഇതോടെ ഹിതപരിശോധന വിജയമാണെന്നു സ്വാതന്ത്ര്യവാദികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. സൈന്യം നടത്തിയ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു ഹിതപരിശോധന. ഹിതപരിശോധന റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു കാറ്റലോണിയന്‍ നേതാവ്‌ കാര്‍ലസ്‌ പൂഗ്‌ഡിമൊന്‍ വ്യക്തമാക്കി. ഹിതപരിശോധനയ്‌ക്കുശേഷം ബാര്‍സിലോന നഗരത്തില്‍ കാറ്റലോണിയക്കാര്‍ വന്‍ വിജയറാലി നടത്തി. സ്‌പെയിനിലെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്‌ കാറ്റലോണിയ.